Connect with us

From the print

മന്ത്രി ഒ ആര്‍ കേളു കാന്തപുരത്തെ സന്ദര്‍ശിച്ചു

കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണത്തിന് പുറമേ വയനാട് പ്രളയ പുനരധിവാസവും വന്യമൃഗശല്യവും സംസാരവിഷയമായി.

Published

|

Last Updated

കോഴിക്കോട് | പട്ടികജാതി, പട്ടികവര്‍ഗ മന്ത്രി ഒ ആര്‍ കേളു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരെ സന്ദര്‍ശിച്ചു. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കാരന്തൂര്‍ മര്‍കസിലെത്തിയാണ് മന്ത്രി കാന്തപുരത്തെ കണ്ടത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണത്തിന് പുറമേ വയനാട് പ്രളയ പുനരധിവാസവും വന്യമൃഗശല്യവും സംസാരവിഷയമായി.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സാധിക്കുന്ന സഹായങ്ങള്‍ ഇനിയും നിര്‍വഹിക്കാന്‍ മര്‍കസും സുന്നി സംഘടനകളും തയ്യാറാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മന്ത്രിയെ അറിയിച്ചു. അനാഥ വിദ്യാര്‍ഥികള്‍ക്ക് പി എസ് സി, യു പി എസ് സി, മത്സരപ്പരീക്ഷാ പരിശീലനങ്ങള്‍ നല്‍കുന്ന മാനന്തവാടിയിലെ മര്‍കസ് ഐ- ഷോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി സന്തോഷമറിയിച്ചു. കൂടിക്കാഴ്ചയില്‍ മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, പി ഉസ്മാന്‍ മൗലവി വയനാട്, സി പി സിറാജുദ്ദീന്‍ സഖാഫി സംബന്ധിച്ചു.

Latest