Kerala
വൈദ്യുതി വർധന ഉടനെയില്ലെന്ന് മന്ത്രി കൃഷ്ണൻ കുട്ടി
ഈ പശ്ചാത്തലത്തിൽ പണം കൊടുത്ത് അധിക വൈദ്യുതി വാങ്ങേണ്ടിവരും.
പാലക്കാട് | സംസ്ഥാനത്ത് വൈദ്യുതി വർധന ഉടനെയുണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. അതേസമയം, കേരളത്തിലെ അണക്കെട്ടുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ പണം കൊടുത്ത് അധിക വൈദ്യുതി വാങ്ങേണ്ടിവരും. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എത്ര രൂപക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാകുക.
അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുക. നാളെ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.







