Kerala
ഗുരുവായൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരുക്ക്
ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടമുണ്ടായത്
തൃശൂര്‍|ഗുരുവായൂര്‍ മമ്മിയൂര്‍ സെന്ററില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം.
അപകടത്തില്‍ പരുക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----




