Connect with us

Afghanistan crisis

ലക്ഷങ്ങള്‍ മരിക്കുന്നത് ഒഴിവാക്കണം; താലിബാനുമായി ചര്‍ച്ചകള്‍ തുടരണം: യു എന്‍

ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും ഗുട്ടറസ്

Published

|

Last Updated

ന്യൂഡല്‍ഹി |  നമ്മുടെ തത്വങ്ങളില്‍ ഊന്നിക്കൊണ്ടു താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് . അഫ്ഗാനില്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ മരിക്കുന്നത് ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ ജനതയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചര്‍ച്ചകളാകണം അവ. പട്ടിണിമൂലം ദശലക്ഷങ്ങള്‍ മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും വാര്‍ത്ത ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ ഗുട്ടറസ് പറഞ്ഞു.

അഫ്ഗാനിസ്താനിലേക്ക് പണം അയക്കുന്നത് തുടരണമെന്നും അല്ലാത്തപക്ഷം ഇപ്പോള്‍ത്തന്നെ ദരിദ്രമായ രാജ്യം കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും ലോകരാജ്യങ്ങളോട് യു എന്‍ ആഭ്യര്‍ഥിച്ചിരുന്നു