Connect with us

UAE

ദുബൈ; സൈനികാക്രമണങ്ങൾ വ്യോമ ഗതാഗതത്തെ ബാധിക്കും

ഇറാൻ, ഇറാഖ്, ലബനൻ വ്യോമാതിർത്തികൾ ഒഴിവാക്കുന്നു

Published

|

Last Updated

ദുബൈ|അമേരിക്ക – ഇറാൻ ആക്രമണ പ്രത്യാക്രമണങ്ങൾ ശക്തമായതോടെ മധ്യപൗരസ്ത്യ ദേശത്ത് വ്യോമഗതാഗതം കനത്ത പ്രതിസന്ധിയിലേക്ക്. ഹോർമൂസ് കടലിടുക്കിലും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ മേഖലയിലും കഴിഞ്ഞദിവസം കനത്ത നാശനഷ്ടങ്ങളുണ്ടായതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചതോടെയാണ് ഒരിടവേളക്ക് ശേഷം യുദ്ധം തീവ്രമായത്. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഇറാൻ, ഇറാഖ്, ലബനൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.

ആഗസ്ത് 31 വരെ ഈ നിർദേശത്തിന് സാധുതയുണ്ടാകും. ഉയർന്ന തോതിലുള്ള പിരിമുറുക്കങ്ങളും കൂടുതൽ സൈനിക നടപടികളുടെ സാധ്യതയും മുൻനിർത്തിയാണ് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെടിനിർത്തൽ പൂർണമായി തകർന്നാൽ ഇറാനിയൻ വ്യോമാതിർത്തി കനത്ത ഭീഷണി നേരിടേണ്ടിവരുമെന്നും യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. വെടിനിർത്തൽ ദുർബലമായതായി അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിലെ അന്തരീക്ഷം കൂടുതൽ വഷളായത്. ഇറാൻ കൂടുതൽ സൈനിക നടപടികൾക്കുള്ള ആലോചനയിലാണ്.

യൂറോപ്യൻ ഏജൻസിയുടെ പുതിയ നിർദേശത്തോടെ ഗൾഫ്, ഇന്ത്യൻ വിമാനക്കമ്പനികളും കനത്ത ആശങ്കയിലാണ്. ഗൾഫിൽ വേനലവധി ആയതിനാൽ ഒട്ടേറെ കുടുംബങ്ങൾ യൂറോപ്പിലേക്ക് വിനോദയാത്ര നടത്തുന്ന സമയമാണിത്. പുതിയ നിയന്ത്രണങ്ങൾ കാരണം വിമാന സർവീസുകൾ വഴിതിരിച്ചുവിടേണ്ടി വരുന്നത് യാത്രാ സമയവും ചെലവും വർധിപ്പിക്കും. നിലവിലെ സാഹചര്യത്തിൽ ആളുകൾ യാത്രകൾ മാറ്റിവെക്കുമോ എന്ന ഭീതിയിലാണ് ട്രാവൽ ഏജൻസികൾ.

Content Highlights: Air travel in the Middle East faces a major crisis as the European Union Aviation Safety Agency issued warnings to avoid airspace over Iran, Iraq, and Lebanon. The directive remains valid until August 31 following increased regional tensions and military actions. Flight diversions are expected to increase travel times and costs for Gulf and Indian airlines during the summer holiday peak.

 

---- facebook comment plugin here -----