Kerala
കാസര്‍കോട് റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലിയായിരുന്നു മര്‍ദനം.
കാസര്‍കോട്| കാസര്‍കോട്ട് റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ഥി സല്‍മാനുല്‍ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.
നെഞ്ചത്ത് ചവിട്ടുകയും കാലിലും പരുക്കേല്‍പ്പിക്കുകയും ചെയ്യ്തു. കാസര്‍കോട് ബെള്ളൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലിയായിരുന്നു മര്‍ദനം. വിദ്യാര്‍ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
Content Highlights:
A Plus One student named Salmanul Faris was brutally beaten by seniors at Kasaragod Bellur GHSS over not buttoning his shirt. The victim sustained injuries to his chest and legs and was admitted to the Kasaragod General Hospital. The parents have filed a complaint with the Adoor police.





