Connect with us

Kerala

താമരശേരി ചുരത്തിലെ കൊക്കയില്‍ മധ്യവയസ്കൻ മരിച്ച നിലയില്‍

മാലിന്യത്തിനിടയിലാണ് മൃതദേഹം ഉണ്ടായിരുന്നത്

Published

|

Last Updated

കോഴിക്കോട്| താമരശേരി ചുരത്തിലെ ഒമ്പതാംവളവിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ കുളത്തൂര്‍ ചെറുവാലത്ത് ഹമീദ് (65) ആണ് മരിച്ചത്. എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ 50 അടി താഴ്ചയില്‍ വലിച്ചെറിഞ്ഞ മാലിന്യത്തിനിടയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.താമരശേരി പോലീസും കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്ന് മൃതദേഹം പുറത്തെത്തിച്ചു.

---- facebook comment plugin here -----

Latest