Connect with us

First Gear

ആസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷന്‍ പുറത്തിറക്കി എം ജി മോട്ടോര്‍ ഇന്ത്യ

14. 48 ലക്ഷം രൂപ മുതല്‍ 15. 77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജനപ്രിയ ചൈനീസ് വാഹന ബ്രാന്‍ഡായ എംജി. നേരത്തെ, ഗ്ലോസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷനില്‍ അവതരിപ്പിച്ച സമാനമായ പരിഷ്‌ക്കാരങ്ങള്‍ തന്നെയാണ് ആസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷനിലും എംജി ഒരുക്കിയിരിക്കുന്നത്. 14. 48 ലക്ഷം രൂപ മുതല്‍ 15. 77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കാബിനിനുള്ളിലും പുറത്തും കറുത്ത തീമിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവി എത്തുന്നത്.

മിഡ്-സ്‌പെക്ക് സ്മാര്‍ട്ട് ട്രിം ലെവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വകഭേദങ്ങളില്‍ കോംപാക്റ്റ് എസ്യുവി ലഭ്യമാകും. 5 സ്പീഡ് എംടി, സിവിടി ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ വിടിഐടെക് പെട്രോള്‍ എഞ്ചിനാണ് ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോമിന്റെ കരുത്ത്.

 

 

 

Latest