National
പുതുവത്സര ദിനത്തില്‍ ആക്രമണം നടത്തുമെന്ന് സന്ദേശം; മുംബൈയിലും ഡല്‍ഹിയിലും ജാഗ്രത
. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്.
ന്യൂഡല്‍ഹി | പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കര്‍ശന സുരക്ഷയൊരുക്കി. മുംബൈക്ക് പുറമെ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആളുകള്‍ കൂടുന്ന പൊതു ഇടങ്ങള്‍, വാഹനങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം പൊലീസ് പരിശോധന തുടരുകയാണ്. നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുംബൈ പോലീസ് അറിയിച്ചു. ഡല്‍ഹിയിലേക്ക് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.







