Connect with us

Farmers Protest

നായ ചത്താല്‍പ്പോലും അനുശോചനമറിയുക്കുന്ന മോദി കര്‍ഷകരുടെ വിഷയത്തില്‍ പൊട്ടിത്തെറിച്ചുവെന്ന് മേഘാലയാ ഗവര്‍ണര്‍

'കര്‍ഷകര്‍ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് മോദി ചോദിച്ചു'

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയാ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാല്‍ മാലിക്ക്. വിഷയത്തെക്കുറിച്ച് താന്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് സത്യപാല്‍മാലിക്ക് പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന.

നമ്മുടെ തന്നെ 500 ലേറെ കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ മരിച്ചുവെന്ന് താന്‍ മോദിയോട് പറഞ്ഞു. നായ ചത്താല്‍ പോലും അനുശോചന കത്ത് എഴുതുന്ന ആളല്ലേ താങ്കള്‍ എന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് മോദി തിരിച്ചു ചോദിച്ചു. കൂടിക്കാഴ്ച തമ്മിലടിച്ചു പിരിഞ്ഞതിനെത്തുടര്‍ന്ന് അമിത് ഷായെക്കാണാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തി.

Latest