Connect with us

Kerala

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍

മയക്ക് മരുന്ന് സിഗരറ്റ് പാക്കറ്റിലാക്കി കാറില്‍ നിന്നുതന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു രീതി

Published

|

Last Updated

കൊച്ചി |  ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കൊല്ലം മണ്‍റോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി അമില്‍ ചന്ദ്രന്‍ (28), എളമക്കര സ്വദേശി അഭിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

മയക്ക് മരുന്ന് സിഗരറ്റ് പാക്കറ്റിലാക്കി കാറില്‍ നിന്നുതന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു രീതി. എളമക്കര പുന്നയ്ക്കല്‍ ജങ്ഷനു സമീപം ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന ഇവരുടെ കാര്‍ എക്സൈസ് സംഘം വളയുകയായിരുന്നു. ഗ്രാമിന് 3000 രൂപ മുതല്‍ 7000 രൂപ വരെ നിരക്കിലാണ് എംഡിഎംഎ വിറ്റിരുന്നത്.അമില്‍ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സിയായി ആറ് കാറുകള്‍ ഓടുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഗോവയില്‍ നിന്നാണ് ഇവര്‍ മയക്ക് മരുന്നുകള്‍ കേരളത്തില്‍ എത്തിച്ചിരുന്നത്. ഇടപാടിന് ഉപയോഗിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിച്ച നാനോ വേയിങ് മെഷീന്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

 

Latest