Connect with us

Kerala

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച

ഒരു കോടി രൂപയുടെ സ്വർണം അപഹരിച്ചു.

Published

|

Last Updated

കോട്ടയം | ചിങ്ങവനം മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ഒരു കോടി രൂപയുടെ സ്വർണം അപഹരിച്ചു. സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്.

എട്ട് ലക്ഷം രൂപയും മോഷ്ടിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ സി സി ടി വി ക്യാമറകൾ നശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ഇന്ന് രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. ഞായറായതിനാൽ ഇന്നലെ സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല.