Connect with us

holy quran award

മര്‍കസ് അല്‍ ഫഹീം നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം നവംബര്‍ 10 മുതൽ

മനഃപാഠ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം രണ്ട് പവൻ, ഒരു പവൻ, അര പവൻ സ്വർണ നാണയം സമ്മാനമായി ലഭിക്കും.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 15-ാമത് അല്‍ ഫഹീം നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം നവംബർ 10, 11,12 തീയതികളിൽ. ഖുര്‍ആന്‍ മനഃപാഠത്തിലും പാരായണത്തിലും രണ്ട് ഘട്ടങ്ങളായി നടത്തുന്ന മത്സരത്തിന്റെ അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കും.

പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമി ഫൈനല്‍ റൗണ്ടില്‍ ആദ്യ പത്ത് സ്ഥാനങ്ങൾ നേടുന്നവർക്കാണ് ഗ്രാൻഡ് ഫിനാലെയില്‍ മാറ്റുരക്കാൻ അവസരമുണ്ടാകുക. മനഃപാഠ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം രണ്ട് പവൻ, ഒരു പവൻ, അര പവൻ സ്വർണ നാണയം സമ്മാനമായി ലഭിക്കും. പാരായണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 11111, 7777, 4444 രൂപ ക്യാഷ് അവാർഡായി ലഭിക്കും.

സ്‌ക്രീനിംഗ് ടെസ്റ്റ് വഴിയായിരിക്കും മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ മത്സരത്തിന്റെ ഭാഗമാകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://alfaheem.markaz.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129792676, 8086167530.

Latest