Kozhikode
മീം കവിയരങ്ങ് നാളെയും മറ്റന്നാളും നോളജ് സിറ്റിയില്‍
സാഹിത്യ ശില്‍പശാലക്ക് പ്രമുഖ കവികള്‍ നേതൃത്വം നല്‍കും
കോഴിക്കോട്| മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന എട്ടാമത് മീം കവിയരങ്ങും സാഹിത്യ ശില്‍പശാലയും നാളെയും മറ്റന്നാളും നടക്കും. സ്‌കൂള്‍ ഓഫ് ജൂറിസ്പ്രുഡന്‍സ്- വിറാസ് ആണ് മൂന്ന് വേദികളിലായി കവിയരങ്ങ് സംഘടിപ്പിക്കുന്നത്. പ്രവാചക ജീവിതത്തിന്റെ വിവിധ മേഖലകളെ ഇതിവൃത്തമാക്കി തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം കവികളാണ് അവരുടെ കവിതകള്‍ അവതരിപ്പിക്കുന്നത്.
കെ ടി സൂപ്പി, ഒ പി സുരേഷ്, കെ ആര്‍ ടോണി, സെബാസ്റ്റിയന്‍, പി ആര്‍ രതീഷ് തുടങ്ങിയ പ്രമുഖ കവികള്‍ക്ക് പുറമെ, മലയാളത്തിലെ ഇരുപതോളം യുവകവികളും പരിപാടിയില്‍ പ്രധാന അതിഥികളായെത്തും.
കവിയരങ്ങിനോടനുബന്ധിച്ച് പ്രമുഖര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ക്യാമ്പ്, കന്നട മീം ‘കവിഗോഷ്ടി’ എന്നിവയുള്‍പ്പെടെ വ്യത്യസ്തങ്ങളായ പരിപാടികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, പരിപാടിയോടനുബന്ധിച്ച് ബുക്ക് ടെസ്റ്റ്, പോസ്റ്റര്‍ പ്രസന്റേഷന്‍, ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Content Highlights:
The eighth Meem Kaviyarangu and literary workshop will take place over two days at Markaz Knowledge City across three venues. Organized by Viras, the event will feature over 100 poets reciting works on the life of Prophet Muhammad. Renowned poets and young literary talents will participate.



