Connect with us

Kozhikode

അധ്യാപകര്‍ക്കായുള്ള എ ഐ ശില്‍പശാല ശനിയാഴ്ച നോളജ് സിറ്റിയില്‍

ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യം

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ ഇന്നോവേഷന്‍ ആന്‍ഡ് സ്‌കില്‍ ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിക്കുന്ന ഏകദിന എ ഐ അധ്യാപക ശില്‍പശാല മെയ് 30 ശനിയാഴ്ച. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ നോളേജ് സിറ്റിയിലെ ഹാബീറ്റസ് ട്രെയിനിങ് ഹാളില്‍ വെച്ചാണ് ശില്‍പശാല നടക്കുന്നത്. എല്‍ പി, യു പി, ഹൈസ്‌കുള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ അധ്യാപകര്‍ക്കായാണ് ശില്‍പശാല.

സ്മാര്‍ട്ട് അറ്റന്റഡ്‌സ്, എളുപ്പത്തില്‍ ഫീഡ്ബാക്കും റിപ്പോര്‍ട്ടും തയ്യാറാക്കല്‍, ഓട്ടോ സ്‌കോറെഡ് ക്വിസ് തുടങ്ങിയവയാണ് ശില്‍പശാലയില്‍ പരിശീലിപ്പിക്കുന്നത്. ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്ന 100 പേര്‍ക് സൗജന്യമായി പ്രോഗ്രാമിന് പങ്കെടുക്കാന്‍ സാധിക്കുമെന്ന് സ്‌കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍  പ്രൊഫ. ഡോ. നിസാം റഹ്‌മാന്‍ അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7034022056 എന്ന നമ്പറില്‍ ബന്ധപ്പെട്ടാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Content Highlights:
The Innovation and Skill Department at Markaz Knowledge City is organizing a one-day AI workshop for teachers on Saturday, May 30. The training session will take place from 10 am to 3 pm at the Habitus Training Hall for LP, UP, High School, and Higher Secondary teachers. Participants will receive hands-on training in smart attendance tracking, automated feedback generation, and auto-scored quizzes. Registration is free for the first 100 participants who sign up by contacting the provided mobile number.

 

Latest