Connect with us

MAVOIST

കോഴിക്കോട് പശുക്കടവില്‍ മാവോയിസ്റ്റുകളെത്തി

നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടങ്ങിയ സംഘമാണ് തോക്കുമായെത്തിയത് 

Published

|

Last Updated

കോഴിക്കോട് | കുറ്റ്യാടി പശുക്കടവില്‍ വീടുകൡ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. പാമ്പന്‍കോട് മലയില്‍ എം സണ്ണി, എം സി അശോകന്‍ എന്നിവരുടെ വീടുകളിലാണ് തിങ്കളാഴ്ച വൈകിട്ടോടെ തോക്കുമായി ആറംഗ സംഘമെത്തിയത്. നാല് സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടങ്ങിയ സംഘം അശോകന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കുകയും ശേഖരിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

ഒരാള്‍ തോക്കുമായി റോഡില്‍നിന്നു, മറ്റുള്ളവര്‍ വീടുകളില്‍ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. ആറ് പേരുടെയും പക്കല്‍ തോക്കുണ്ടായിരുന്നെന്നും കാര്‍ഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് നാദാപുരം ഡി വൈ എസ ്പിയുടെ നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ടും പോലീസും പ്രദേശത്തു വ്യാപക തെരച്ചില്‍ നടത്തി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

 

 

Latest