Connect with us

കേരളത്തിന്റെ വനമേഖലയില്‍ ഇടക്കിടെ സായുധരായി പ്രത്യക്ഷപ്പെട്ടു സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റു ഗ്രൂപ്പുകളുടെ അടിത്തറയിളകുന്നു. കേരളം പ്രഖ്യാപിച്ച കീഴടങ്ങല്‍ പദ്ധതി അംഗീകരിച്ചു ചില ഉയര്‍ന്ന നേതാക്കള്‍ മാവോവാദി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ നേതാക്കളില്‍ പലരും പിടിയിലായതും സംഘടനക്ക് കടുത്ത ആഘാതമായതാണു റിപ്പോര്‍ട്ട്.

കേരള വനമേഖലയില്‍ വിക്രം ഗൗഡ, സഞ്ജയ് ദീപക് റാവു, ജയണ്ണ, സി പി മൊയ്തീന്‍, സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലവില്‍  മുപ്പതോളം പേര്‍ പ്രവര്‍ത്തന രംഗത്തുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരോടൊപ്പം സുന്ദരി, വയനാട് തവിഞ്ഞാല്‍ സ്വദേശി ജിഷ, കവിത, ഉണ്ണിമായ എന്നിവരുമുള്‍പ്പെടും. ജയണ്ണ, സുന്ദരി എന്നിവര്‍ക്ക് എന്‍ ഐ എ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ നീക്കം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest