Connect with us

Kerala

മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി സഹോദരനെയും കൊന്നു; പ്രതിക്ക് വീണ്ടും ജീവപര്യന്തം

അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താന്‍ (65) നെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | മാതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താന്‍ (65) നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ജയകൃഷ്ണന്‍ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2005 നവംബറിലാണ് മോഹനന്‍ ഉണ്ണിത്താന്‍ മാതാവിനെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടെ പരോളില്‍ ഇറങ്ങി സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. 2024 ജൂണ്‍ 29ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം.

അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ രാജീവ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ആന്‍സി പ്രോസിക്യൂഷനെ സഹായിച്ചു.

 

---- facebook comment plugin here -----

Latest