Connect with us

Kerala

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസ്; അതിജീവിതയുടെ കുടുംബത്തിനുനേരെ പ്രതിയുടെ വധഭീഷണി

ഭീഷണിക്ക് പിന്നാലെ പ്രതി അബ്ദുള്‍ അസീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

മലപ്പുറം| മലപ്പുറം മൂന്നിയൂരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ അതിജീവിതയുടെ കുടുംബത്തിനുനേരെ പ്രതിയുടെ വധഭീഷണി. നിരവധി കേസുകളില്‍ പ്രതിയായ തിരൂര്‍ സ്വദേശി അബ്ദുള്‍ അസീമി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതിയുടെ ഏഴു പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ പരാതി.

ഇരുട്ടിന്റെ മറവില്‍ കണ്ടാല്‍ കരഞ്ഞുകാല് പിടിച്ചാലും വെറുതെ വിടില്ല. എന്തിനും മടിയില്ലാത്തവന്‍ എന്തും ചെയ്യും. ലൈംഗിക പീഡനം വലിയ ഒരു നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. കാപ്പ കേസ് പ്രതിയായ തനിക്ക് ഇത് വല്യ സംഭവമല്ല. ഇന്നത്തോടെ ലോകം അവസാനിക്കില്ലെന്ന് ഓര്‍ക്കണമെന്നുമാണ് പ്രതിയുടെ ഭീഷണി. ഭീഷണിക്ക് പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം പീഡന പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് ആരോപിച്ചു. കേസില്‍ നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Content Highlights:
Police arrested repeat offender Abdul Azeem for sexually assaulting a woman in Mooniyoor, Malappuram, and threatening her family. The accused recorded explicit videos, extorted seven sovereigns of gold, and threatened the victims. Police took action following severe death threats to the family.

 

Latest