National
മദ്യപിക്കുന്നത് തടയാന്‍ ശ്രമിച്ചു; എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് മക്കള്‍ക്ക് മുന്നില്‍ വെട്ടിക്കൊന്നു
അഞ്ച് വയസ്സുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ഹനീഫ് മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്തു.
മൊഹോബ | ഉത്തര്‍പ്രദേശിലെ മൊഹോബയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ അഞ്ച്, രണ്ട് വയസ് പ്രായമുള്ള മക്കളുടെ മുന്നില്‍വെച്ച് അരിവാളുകൊണ്ട് വെട്ടിക്കൊന്നു.അഞ്ച് വയസ്സുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ഹനീഫ് മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മനീഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
മൊഹോബയിലെ പന്‍വാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിജ്രാരി ഗ്രാമത്തിലാണ് സംഭവം നടന്നത്.മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്ന പ്രതി, തന്റെ ലഹരിക്ക് പണം കണ്ടെത്തുന്നതിനായി ഭൂരിഭാഗം ഭൂമിയും വിറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വീണ്ടും മദ്യപിക്കാന്‍ ഒരുങ്ങിയപ്പോള്‍ഭാര്യ മനീഷ തടയാന്‍ ശ്രമിച്ചു.ഇത് വലിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും, പ്രകോപിതനായ മന്‍സൂരി അരിവാളെടുത്ത് ഗര്‍ഭിണിയായ ഭാര്യയെ പലതവണ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.അഞ്ച് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളും കൊടുംക്രൂരത നേരില്‍ കാണുന്നുണ്ടായിരുന്നു
അതേസമയം, പ്രതിയായ മന്‍സൂരി നിസ്സാര കാര്യങ്ങളുടെ പേരില്‍ മനീഷയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ നസീം മന്‍സൂരി പറഞ്ഞു.തന്റെ സഹോദരിയെ പലതവണ പ്രതി വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും എങ്കിലും കുടുംബം നിലനിര്‍ത്താന്‍ വേണ്ടി അവള്‍ എപ്പോഴും തിരിച്ചുവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷം മുമ്പ് മകന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതാണെന്ന് പറഞ്ഞ മന്‍സൂരിയുടെ പിതാവ്, പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കുല്‍പഹാര്‍ സര്‍ക്കിള്‍ ഓഫീസര്‍ അനിരുദ്ധ് സിംഗ് അറിയിച്ചു
Content Highlights: A man named Hanif Mansuri killed his eight month pregnant wife with a sickle in Mahoba Uttar Pradesh. The horrific incident occurred in front of their two minor children. UP police arrested the accused based on the statement of his five year old son.



