Connect with us

National

രാഷ്ട്രീയം കടുത്ത രീതിയില്‍ മലിനമായിരിക്കുന്നു; ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ

2028-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു

Published

|

Last Updated

ബെംഗളുരു |  തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാണ്ഡ്യ ജില്ലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. താന്‍ പൊതുരംഗത്ത് സജീവമായി തുടരുമെങ്കിലും ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി

ഇന്നത്തെ രാഷ്ട്രീയം അഴിമതിയാല്‍ കടുത്ത രീതിയില്‍ മലിനമായിരിക്കുകയാണ്. അതിനാല്‍ 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കിലും, ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയും ജനങ്ങളുടെ ക്ഷേമത്തിനായി ശബ്ദമുയര്‍ത്തി അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

തന്റെ സ്വന്തം മണ്ഡലമായ വരുണയിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, എംഎല്‍എ എന്ന നിലയില്‍ ഇനി ഒരു ഊഴം കൂടി വേണ്ടെന്ന അന്തിമ തീരുമാനത്തില്‍ താന്‍ എത്തിച്ചേര്‍ന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

Content Highlights: Karnataka Chief Minister Siddaramaiah announced that he will not contest in the 2028 Assembly elections. He cited that present-day politics has become highly polluted with corruption. However, the senior Congress leader affirmed that he will remain active in public life and work for the people

 

---- facebook comment plugin here -----

Latest