Connect with us

Kerala

തൃശൂരില്‍ പ്രോട്ടീന്‍ പൗഡര്‍ വില്‍പ്പന കേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; കഞ്ചാവും എംഡിഎംഎ ഗുളികകളും കണ്ടെടുത്തു

വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താനൊരുങ്ങുകയാണ് പോലീസ്

Published

|

Last Updated

തൃശൂര്‍ |  പടിഞ്ഞാറെ കോട്ടയില്‍ പ്രോട്ടീന്‍ പൗഡര്‍ വില്പന കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ ആള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞദിവസമാണ് തൃശൂര്‍ കിഴക്കേ കോട്ടയിലെ പാര്‍സല്‍ സര്‍വീസ് സ്ഥാപനത്തില്‍ ലഹരി വസ്തുക്കള്‍ കൊറിയര്‍ അയക്കുന്നതിനിടെ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ്(34) പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണം പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീന്‍ മാള്‍ എന്ന സ്ഥാപനത്തിലേക്കും ഉടമ വിഷ്ണു പ്രദീപിലേക്കും എത്തിയത്.

അരക്കിലോളം വരുന്ന കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. നേരത്തേയും കഞ്ചാവ് കേസുകളില്‍ പെട്ടിട്ടുണ്ടെങ്കിലും തൂക്കത്തില്‍ അരക്കിലോയില്‍ താഴെ ആയതിനാല്‍ പെട്ടെന്ന് തന്നെ വിഷ്ണു പ്രദീപ് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ഇത്തരത്തില്‍ എളുപ്പത്തില്‍ പുറത്തുവരാതിരിക്കാനായി പിറ്റ് ആക്ട് ചുമത്താന്‍ കോടതിയില്‍ ഉടന്‍തന്നെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ഇയാളോടൊപ്പം പിടിയിലായ പ്രജ്വല്‍ ഗോഗോയ് കാലടിയില്‍ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

#ThrissurNews #DrugBust #KeralaPolice #CrimeNews #MDMASeizure #SirajLive

Content Highlights: Thrissur police busted a drug trade operating under the guise of a protein powder shop in Padinjare Kotta. Half a kilogram of ganja and four MDMA pills were seized. Main suspect Vishnu Pradeep faces the PIT NDPS Act, while co-accused Prajwal Gogoi is also implicated in a murder case.

 

---- facebook comment plugin here -----

Latest