Malappuram
മഅ്ദിന്‍ 'എജ്യൂലിറ്റ് 23'ന് പ്രൗഢമായ തുടക്കം
ഇഫ്‌ലു യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ.മുസഫര്‍ ആലം എജ്യൂലിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മലപ്പുറം | മഅ്ദിന്‍ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ലൈഫ് ഫെസ്റ്റിവല്‍ എജ്യൂലിറ്റ് 23ന് പ്രൗഢമായ തുടക്കം. പ്രശസ്ത ചിന്തകനും ഇഫ്‌ലു യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവിയുമായ ഡോ.മുസഫര്‍ ആലം എജ്യൂലിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന മഅ്ദിന്‍ വിദ്യാര്‍ഥികളെ അദ്ദേഹം അഭിനന്ദിച്ചു. പാഠ്യമേഖലയിലെ അറബി സാഹിത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മറ്റിയംഗം ദുല്‍ഫുഖാറലി സഖാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിൽ മഅ്ദിന്‍ എജ്യൂപാര്‍ക്ക് ദഅവ പ്രിന്‍സിപ്പൽ അബൂബക്കര്‍ സഖാഫി അരീക്കോട് അധ്യക്ഷത വഹിച്ചു. സാന്‍സായി യൂനിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഹംസി മത്സരാര്‍ഥികള്‍ക്ക് സ്‌നേഹ സന്ദേശം നല്‍കി. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു നടത്തുന്ന പരിപാടിയില്‍ മൂന്ന് ദിനങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ നൂറോളം മത്സരങ്ങളിൽ മാറ്റുരക്കും.
ഐ പി ബി ഡയറക്ടര്‍ മജീദ് അരിയല്ലൂര്‍, മഅദിന്‍ മാനേജര്‍ സൈതലവി സഅദി പെരിങ്ങാവ്, ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍, ശിഹാബലി അഹ്‌സനി മുണ്ടക്കോട്, അബ്ബാസ് സഖാഫി കോഡൂര്‍, അബ്ദുല്ലത്തീഫ് പുവ്വത്തിക്കല്‍, അസ്ലം അഹ്‌സനി തലക്കടത്തൂര്‍, സ്വാലിഹ് സഖാഫി അന്നശ്ശേരി, മഹ്മൂദുല്‍ ഹസന്‍ അഹ്‌സനി അധികാരിത്തൊടി, അംജദ് സദീം അരിമ്പ്ര, റശീദ് സഖാഫി കരേക്കാട്, മുഹമ്മദലി ഫാളിലി, മാജിദ് അദനി വടക്കാങ്ങര ആശംസകള്‍ അറിയിച്ചു. സ്റ്റുഡൻ്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശമീം പുള്ളിയക്കോട് സ്വാഗതവും ഫവാസ് എടവണ്ണ നന്ദിയും രേഖപ്പെടുത്തി.