Connect with us

G20 summit

ജി 20: ഇന്ത്യ- സഊദി ബന്ധത്തിൽ പുതിയ വഴിത്തിരിവിന് സഹായിച്ചെന്ന് എം എ യൂസഫലി

ജി 20 ക്ക് ശേഷമുള്ള സൽമാൻ രാജകുമാരൻ്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തിക്കുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Published

|

Last Updated

അബുദബി | സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സ്നേഹസരണി സൃഷ്ടിച്ച് ജി 20 ഉച്ചകോടിയിലെ സഊദി സാന്നിധ്യം. ലോകരാജ്യങ്ങൾക്കിടയിലെ പരസ്പര ബന്ധം പൊതുവിൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ- സഊദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു.

വാണിജ്യ- വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിയ്ക്കാണ് ഡൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിതാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്. ജി 20 ക്ക് ശേഷമുള്ള സൽമാൻ രാജകുമാരൻ്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തിക്കുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇന്ന് ദില്ലിയിൽ നടക്കുന്ന ഇന്ത്യ സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശി സൽമാൻ രാജകുമാരൻ്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.

Latest