Connect with us

Kerala

എം പോക്‌സ് രോഗ ലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ ചികിത്സയില്‍

38കാരന്റെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

Published

|

Last Updated

മലപ്പുറം | മലപ്പുറം മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ 38കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇയാള്‍ ദുബായില്‍ നിന്നും ഈ അടുത്തായാണ് നാട്ടിലെത്തിയത്.

38കാരന്റെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ യുവാവ് ചികിത്സ തേടിയത്.

പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

Latest