Connect with us

Kerala

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി

നേരത്തെ 25 തവണ മാറ്റിവെച്ച കേസ് വീണ്ടും മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡൽഹി | ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികൾ കേൾക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. നേരത്തെ 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ ഇത് നീട്ടിവെച്ച കേസ് അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും ലിസ്റ്റ് ചെയതത്. എങ്കിലും ഇന്നും മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ചില്‍ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറി. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സി ബി ഐ ഹരജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

 

Latest