Connect with us

puthuppalli

സഹതാപ തരംഗം തിരയടിക്കുന്നു; എല്‍ ഡി എഫ് പരാജയം സമ്മതിക്കുന്നു

കെ സുധാകന്‍ പ്രവചിച്ച പോലെ ജെയ്ക്കിനു കിട്ടുന്ന വോട്ടിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമോ?

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയില്‍ സഹതാപ തരംഗവും ഭരണ വിരുദ്ധ വികാരവും തിരയടിക്കുന്നു. ആദ്യഘട്ടത്തില്‍ എല്‍ ഡി എഫ് പരാജയം സമ്മതിക്കുന്നു.

വോട്ടെണ്ണല്‍ ആദ്യ ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 7,000 കടന്നു.
ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ വലിയ കട്ടൗട്ടറുമായി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. യു ഡി എഫ് നേതാക്കള്‍ അവകാശപ്പെട്ടതുപോലെയുള്ള സ്വപ്‌ന ഭൂരിപക്ഷത്തിലേക്കു ചാണ്ടി ഉമ്മന്‍ മുന്നേറുകയാണ്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രവചിച്ചതു പോലെ ജെയ്ക് സി തോമസ് നേടുന്ന വോട്ടിനേക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.

ഉമ്മന്‍ചാണ്ടിക്ക് കേരളം നല്‍കിയ അന്ത്യയായത്രയുടെ അതേ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നാണു വ്യക്തമാകുന്നത്.
വോട്ടു തേടിയുള്ള ചാണ്ടി ഉമ്മന്റെ അതിവേഗ നടത്തം പോലെ തുടക്കം മുതല്‍ അതിവേഗം ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞു.
ആദ്യരണ്ടു പഞ്ചായത്തുകള്‍ എണ്ണിക്കഴിയുമ്പോള്‍ ഭൂരിപക്ഷം 7,000 കടന്നെങ്കില്‍ ഭൂരിപക്ഷം 30,000 കടക്കുമെന്ന യു ഡി എഫ് കണക്കുകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്.

 

Latest