Connect with us

International

ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയില്‍ ദൃശ്യമാകില്ല

അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഉച്ചയ്ക്ക് 2.15 മുതല്‍ സൂര്യഗ്രഹണം ദൃശ്യമാകും.

Published

|

Last Updated

ന്യൂഡല്‍ഹി|ഈ വര്‍ഷത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. ഏകദേശം അന്‍പത് വര്‍ഷത്തിന് ശേഷമാണ് ലോകം ഇത്തരമൊരു സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതേസമയം ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അഞ്ച് മണിക്കൂര്‍ 25 മിനിറ്റ് ആയിരിക്കും ഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ ഏഴര മിനിറ്റോളം ഭൂമിയില്‍ ഇരുട്ട് വീഴും.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. പൂര്‍ണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാതെ ഭൂമി ഇരുട്ട് പരക്കും. അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഉച്ചയ്ക്ക് 2.15 മുതല്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം അനുസരിച്ച്, രാത്രി 9.12 ന് ആരംഭിച്ച് പുലര്‍ച്ചെ 2.22 ന് അവസാനിക്കും. രാത്രിയായതിനാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല. നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.