Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിലെ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്ന്

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 19നാണ് ആദ്യഘട്ടത്തിലെ വോട്ടെടുപ്പ്.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്ന്. 21 സംസ്ഥാനങ്ങളിലായുള്ള ഇത്രയും മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ്.

ഇതില്‍ ബിഹാറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഉത്സവം കണക്കിലെടുത്താണിത്.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 19നാണ് ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുക.