Kerala
സംസ്ഥാനത്ത് മദ്യ വില 10 മുതൽ 50 രൂപവരെ കുറച്ചു
നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം| സംസ്ഥാനത്ത് മദ്യ വില കുറച്ചു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് 10 രൂപ വീതമാണ് വില കുറച്ചത്. 500 മില്ലി ബോട്ടിലുകള്‍ക്ക് 10 രൂപയും, ചില ബ്രാന്‍ഡുകളുടെ ലിറ്ററിന് 20 രൂപവരെയും കുറഞ്ഞു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ചില ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 50 രൂപവരെയും വില കുറച്ചിട്ടുണ്ട്. കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ് വില കുറച്ചതെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ പ്രതികരിച്ചു.
Content Highlights:
The price of popular liquor brands in Kerala has been reduced by 10 rupees per bottle. The new rates will come into effect tomorrow as confirmed by the Beverages Corporation. According to Bevco, the price adjustment was implemented based on instructions from the manufacturing companies.







