Connect with us

Kerala

തരൂര്‍ എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്: മുനീര്‍

പുതിയ മുഖം വരണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.

Published

|

Last Updated

തിരുവനന്തപുരം | ശശി തരൂര്‍ എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. പുതിയ മുഖം വരണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. തരൂരിന് കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്.

കേരളത്തില്‍ പ്രകടന പത്രിക ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയയാളാണ് തരൂര്‍. കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടെങ്കില്‍ അതില്‍ അഭിപ്രായം പറയാനില്ലെന്നും മുനീര്‍ വ്യക്തമാക്കി.