Kerala
ശബരിമലയി വ്യാജ ഹെല്‍ത്ത് കാര്‍ഡ് ; കേസെടുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം
റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ. വിന്‍സന്റ് സേവ്യറാണ് തട്ടിപ്പ് നടത്തിയത്
കൊച്ചി | ശബരിമലയിലെ ഹോട്ടലുകളിലും കടകളിലും ജോലി ചെയ്യുന്നവര്‍ക്കായി പണം വ്യാങ്ങി വ്യാജ ഹെല്‍ത്ത് കാര്‍ഡ് നല്കിയ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനും വ്യാജ കാര്‍ഡുകളില്‍ ഒപ്പിട്ട ഡോക്ടര്‍ക്കുമെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുക്കാന്‍ പത്തനംതിട്ട എസ് പിക്ക് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
തട്ടിപ്പ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ. വിന്‍സന്റ് സേവ്യറാണ് തട്ടിപ്പ് നടത്തിയത്. കരാര്‍ വ്യവസ്ഥയിലാണ് ഡോ. വിന്‍സന്റ് സേവ്യര്‍ അമ്മ ക്ലീനിക്കില്‍ ജോലി ചെയ്തിരുന്നത്.
ആളുകളെ നേരില്‍ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് നിര്‍മിച്ച അമ്മ ക്ലിനിക്ക് രേഖകളില്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
Content Highlights: The High Court directed Pathanamthitta SP to file a case over fake health cards issued to Sabarimala hotel and shop workers. Special Commissioner alerted the court regarding illegal health certificates issued without physical examinations. Action targets Amma Clinic in Seethathode and retired doctor J Vincent Xavier.



