Kerala
കെ എസ് ആര് ടി സി പെന്ഷന് പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി
നിലവില്‍ നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും പറഞ്ഞാണ് ഹൈക്കോടതി നിര്‍ദേശം തള്ളിയത്
തിരുവനന്തപുരം | കെ എസ് ആര് ടി സി പെന്ഷന് പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. പെന്ഷന് കൂട്ടിയാല്‍ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടി പന്ഷന് കൂട്ടില്ലെന്ന തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറക്കി.
നിലവില്‍ കെ എസ് ആര് ടി സിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും പറഞ്ഞാണ് ഹൈക്കോടതി നിര്‍ദേശം തള്ളിയത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെന്‍ഷന്‍കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അവഗണിക്കപ്പെടുകയാണ്.
Content Highlights: The Kerala government has rejected the High Court directive to revise KSRTC pensions. The government issued an order stating that pension hikes would create an additional burden of 12 crore rupees. Citing ongoing revenue losses and daily operational crises, the long-standing demand remains ignored.

