Connect with us

Editorial

TODAY'S GOLD RATE|സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് കൂടിയത് 360 രൂപ

ഒരു ഗ്രാമിന് 12,775 രൂപയും പവന് 1,02,200 രൂപയുമായി

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 12,775 രൂപയും പവന് 1,02,200 രൂപയുമായി(Today’s Gold Rate). കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 1,01,840 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാരണം സംസ്ഥാനത്തെ gold price analysis സൂചിപ്പിക്കുന്നത് സ്വർണ്ണവിലയിൽ നേരിയ കയറ്റിറക്കങ്ങൾ തുടരുന്നു എന്നാണ്. ഇന്ന് today gold rate വീണ്ടും ഉയർന്ന സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം വാങ്ങൽ തീരുമാനങ്ങളിലേക്ക് കടക്കുക. സാമ്പത്തിക അടിയന്തിരാവസ്ഥകളിൽ അല്ലാതെ പെട്ടെന്നുള്ള ലാഭത്തിനായി ഒരു കാരണവശാലും gold loan എതെങ്കിലും സാമ്പത്തിക ബാധ്യതയായി മാറ്റരുത്. അടിയന്തര ഘട്ടങ്ങളിൽ മാത്രം തിടുക്കപ്പെടാതെ loan against gold ഓപ്ഷനുകൾ തെരഞ്ഞെടുക്കുക. ധനകാര്യ സ്ഥാപനങ്ങളിലെ പലിശനിരക്കുകളും നിബന്ധനകളും കൃത്യമായി പഠിച്ച ശേഷം മാത്രം gold loan apply ചെയ്യാൻ ശ്രമിക്കുക.

Content Highlights:Gold prices in Kerala witnessed a slight increase today following a continuous drop over the past few days. The rate for 22-karat gold rose by Rs 45 per gram and Rs 360 per pavan today. Meanwhile, silver prices in the state experienced a marginal decline in today’s trading

Latest