Connect with us

Eduline

റെയിൽവേയിൽ പഠിക്കാം

അംഗീകൃത കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പത്താംക്ലാസ്സ് വിജയം/തത്തുല്യം. പ്രായം: 18-35 വയസ്സ്. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

Published

|

Last Updated

ത്താം ക്ലാസ്സ് ജയിച്ചവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായി നൈപുണ്യപരിശീലനത്തിലൂടെ മികവുയർത്താൻ റെയിൽവേ അവസരമൊരുക്കുന്നു. തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് ഉന്നതഗുണനിലവാരമുള്ള നൈപുണ്യപരിശീലനം ഉറപ്പാക്കുകയാണ് ഇതിലൂടെ റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി എം കെ വി വൈ) നൈപുണ്യവികസന പദ്ധതിക്ക് കീഴിൽ വരുന്ന “റെയിൽ കൗശൽ വികാസ് യോജന സ്‌കിൽ ഡെവലപ്‌മെന്റ് പ്രോ ഗ്രാമി’ന്റെ 2026 മാർച്ച് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര റെയിൽവേ മന്ത്രാലയവും കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.

വിവിധ ട്രേഡുകളിലായാണ് സാങ്കേതിക പരിശീലനം ലഭിക്കുക. തിരഞ്ഞെടുത്ത റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലായി പരിശീലനം സൗജന്യമാണ്. ഭക്ഷണവും താമസസൗകര്യവും സ്വന്തമായി കണ്ടെത്തണം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന കോഴ്സിന്റെ കാലാവധി മൂന്നാഴ്ചയാണ്. റെഗുലറായി പങ്കെടുക്കണം. 75 ശതമാനം അറ്റൻഡൻസ് നിർബന്ധമാണ്. സംവരണത്തിന് അർഹതയുണ്ടാകില്ല. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ റെയിൽവേ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.

യോഗ്യത

അംഗീകൃത കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പത്താംക്ലാസ്സ് വിജയം/തത്തുല്യം. പ്രായം: 18-35 വയസ്സ്. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

ട്രേഡുകൾ

എ സി മെക്കാനിക്, ബാർ ബെൻഡിംഗ്, ബേസിക്സ് ഓഫ് ഐ ടി ആൻഡ് എസ് ആൻഡ് ടി (ഇന്ത്യൻ റെയിൽവേ), കാർപ്പെന്റർ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ആൻഡ് സർവെയലൻസ് സിസ്റ്റം (സി എൻ എസ് എസ്), കന്പ്യൂട്ടർ ബേസിക്സ്, കോൺക്രീറ്റിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഫിറ്റേഴ്‌സ്, ഇൻസ്ട്രുമെന്റ് മെക്കാനിക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്‌സ്), മെക്കാനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ സി, ടെക്‌നിഷ്യൻ മെക്കട്രോണിക്സ്, ട്രാക്ക് ലെയിംഗ്, വെൽഡിംഗ്. മുൻഗണനാടിസ്ഥാനത്തിൽ മൂന്ന് ട്രേഡുകളിലേക്ക് അപേക്ഷിക്കാം. ഒരു ട്രേഡിലേക്ക് മാത്രമായിരിക്കും പരിശീലനത്തിന് അവസരം. പത്താംക്ലാസ്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

railkvy.indianrailways.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 21. രജിസ്‌ട്രേഷനുശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്തവരുടെ ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ പത്താംക്ലാസ്സ് മാർക്ക്ഷീറ്റ്/സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, ഫോട്ടോ ഐ ഡി, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധനക്ക് ഹാജരാകണം. അപേക്ഷാസമർപ്പണത്തിനും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ്: www. railkvy.indianrailways.gov.in.

---- facebook comment plugin here -----

Latest