Connect with us

Kerala

ഗൂഡല്ലൂരില്‍ അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി

സമീപവാസികള്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.

Published

|

Last Updated

ഗൂഡല്ലൂര്‍ | ഗൂഡല്ലൂര്‍ ചേമുണ്ഡിയില്‍ അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചന്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ പുലിയെ കണ്ടെത്തുന്നത്.

പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ അനാഥാലയത്തിലാണ് താമസം. തിരികെ വീട്ടിലേക്ക് വരണമെന്ന് ചിന്നമ്മ പറഞ്ഞതോടെയാണ് സമീപത്തുള്ളവര്‍ വീട് വൃത്തിയാക്കാന്‍ എത്തിയത്.വീടിനകത്തു നിന്നും ഒരു  മുരള്‍ച്ച കേട്ടതോടെ  ജനാല തുറന്ന് പരിശോധിച്ചു. അപ്പോഴാണ് വീടിനകത്ത് കുടുങ്ങിയ പുലിയെ കണ്ടത്. തുടര്‍ന്ന്  സമീപവാസികള്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

---- facebook comment plugin here -----