ipl 2021
സഞ്ജു നയിച്ചു; രാജസ്ഥാന് ബേധപ്പെട്ട സ്‌കോര്‍
വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കിറങ്ങിയത്

ദുബായ് | ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ രാജസ്ഥാന്‍ റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വെട്ടിക്കെട്ടിന്റെ കരുത്തില്‍ രാജസ്ഥാന്‍ ഹൈദരാബാദിനെതിരെ 164 റണ്‍സ് എടുത്തു. ഇരുപതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്.
ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 57 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജു മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കമാണ് ഈ സ്‌കോറിലേക്ക് എത്തിയത്. ഈ നേടത്തോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കുള്ള ഐ പി എല്‍ ഓറഞ്ച് ക്യാപ് നിലവില്‍ സഞ്ജുവിന്റെ കയ്യിലാണ്.
വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കിറങ്ങിയത്. രാജസ്ഥാനില്‍ കാര്‍ത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ മത്സരം നഷ്ടമായ ക്രിസ് മോറിസും എവിന്‍ ലൂയിസും തിരിച്ചെത്തി. സണ്‍റൈസേഴ്സില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ്യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്ക്കും കേദാര്‍ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയും പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗളും പ്ലേയിംഗ് ഇലവനിലെത്തി.