Connect with us

National

പൈലറ്റ്മാരുടെ പരിശീലനത്തില്‍ വീഴ്ച; എയര്‍ ഏഷ്യക്കെതിരെ നടപടി

ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  ചട്ട ലംഘനം നടത്തിയതിന് എയര്‍ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിനെതിരെ നടപടി . ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തിയതിന് പിറകെ പരിശീലന മേധാവിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പൈലറ്റുമാരുടെ പരിശീലനത്തില്‍ എയര്‍ഏഷ്യ വീഴ്ച വരുത്തിയെന്നും, പൈലറ്റ് പ്രാവീണ്യ റേറ്റിംഗ് പരിശോധനയില്‍ ആവശ്യമായ പരിശീലനം നടത്തിയില്ലെന്നും ഡിജിസിഎ പരിശോധനയില്‍ കണ്ടെത്തി.

ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ലൈനിന്റെ പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഇതിന് പുറമെ നോമിനേറ്റഡ് എക്‌സാമിനര്‍മാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

 

Latest