Connect with us

Kerala

ഉരുള്‍പൊട്ടല്‍: കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെത്തും; കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്ടറും

അട്ടമലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് സംഘം ആദ്യം ശ്രമിക്കുക.

Published

|

Last Updated

കല്‍പറ്റ | വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നതിനായി കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രക്ഷാദൗത്യത്തിന് ഹെലികോപ്ടറും എത്തും.

ആരോഗ്യ പ്രവര്‍ത്തകരും രക്ഷാസംഘത്തിലുണ്ട്. അട്ടമലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് സംഘം ആദ്യം ശ്രമിക്കുക.

കുടുങ്ങിപ്പോയവരുമായി സംഘം ഇന്നലെ രാത്രി വൈകിയും ബന്ധപ്പെട്ടിരുന്നു. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് കിട്ടിയ വിവരം.

Latest