പ്രളയത്തില്‍ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങള്‍ ആക്രി വിലയ്ക്ക് വിറ്റ കൂട്ടത്തില്‍ എ ടി എം കാര്‍ഡും നഷ്ടപ്പെട്ടപ്പോള്‍ ചെങ്ങന്നൂര്‍ സ്വദേശിക്ക ബാങ്കില്‍ നിന്നു ചോര്‍ന്നത് ആറ് ലക്ഷത്തിലധികം രൂപ.
ആക്രി സാധനങ്ങള്‍ക്കൊപ്പം പെട്ടുപോയ എടിഎം കാര്‍ഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിന്‍ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശിയാണ് പണം തട്ടിയത്. പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിയുടെ അക്കൗണ്ടില്‍ നിന്നു തെങ്കാശി സ്വദേശി ബാലമുരുകന്‍ 61 തവണകളായി 6.31 ലക്ഷം രൂപയാണു പിന്‍വലിച്ചത്. അറസ്റ്റിലായ പ്രതിയില്‍ നിന്ന് മോഷ്ടിച്ച ആറ് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
വീഡിയോ കാണാം







