Connect with us

International

ലാഹോറിലെ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Published

|

Last Updated

ലാഹോര്‍| പാകിസ്ഥാനിലെ ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം. ലാഹോറിലെ കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ അടക്കമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിരവധി കുട്ടികള്‍ ക്ലാസിലുള്ള സമയത്താണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്. പരുക്കേറ്റ ചില കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ പഴയതും ജീര്‍ണ്ണിച്ചതുമായ ഒരു കെട്ടിടത്തിലാണ് ഈ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടം നടക്കുന്ന സമയത്ത് നിര്‍മ്മാണ തൊഴിലാളികള്‍ മേല്‍ക്കൂരയില്‍ ടൈലുകള്‍ പാകുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മോശം ഗുണനിലവാരവും സുരക്ഷാ വീഴ്ചകളുമാണ് വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിരീക്ഷണം. 2025 ജൂലൈയില്‍ കറാച്ചിയിലെ ലിയാരിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് 27 പേര്‍ മരണപ്പെട്ടിരുന്നു.

Content Highlights:
A tuition centre roof collapsed in Kahna, Lahore, killing 14 children and injuring nine others. The incident occurred in an old, dilapidated building while construction work was underway on the roof. Police have launched an investigation and detained two individuals in connection with the tragedy.

 

 

Latest