Connect with us

Kerala

കണ്ണൂരില്‍ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു

ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

കണ്ണൂര്‍| ഉളിയില്‍ കൂരന്‍ മുക്കില്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശികളായ വിനോദ് (52), മകന്‍ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിനോദും മകനും ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടുപോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വലത്തേക്ക് വെട്ടിച്ചപ്പോള്‍ എതിര്‍ ദിശയില്‍ നിന്നു വന്ന സ്‌കൂട്ടറില്‍ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. ക്രെയിന്‍ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Content Highlights:
A father and son died after a speeding private bus hit their scooter at Kooran Mukku in Uliyal, Mattannur. The deceased were identified as Vinod and Vaishnav from Kollari. The bus heading from Iritty to Kannur rammed into the scooter while trying to avoid another bike, injuring a third person.