Kerala
വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയര്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം എസ് സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന വാര്‍ത്തക ഉദ്ധരിച്ച് നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതി വേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കുമെന്നും കരാര്‍ കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചാലും മതിയാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചു മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂവെന്ന്, ഓഹരി കൈമാറ്റത്തിലൂടെ വിഴിഞ്ഞം തുറമുഖം എം എസ് സി കമ്പനിയുടെ കുത്തകയായി മാറുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയ ആശങ്കക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ദേശീയ സുരക്ഷ, പൊതു താത്പര്യ സംരക്ഷണം, നല്ല മത്സര സാധ്യത, നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനം, ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനം തുടങ്ങിയവ ഉറപ്പായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ വിഴിഞ്ഞത്ത് ഒരു ഗേറ്റ് വേ മാത്രമായി അവശേഷിക്കും. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടപടികള്‍ വേഗത്തിലാക്കിയെന്നും സതീശന്‍ അവകാശപ്പെട്ടു. അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ തയ്യാറെടുപ്പ് തമിഴ്നാട് നടത്തുന്നുണ്ട്. വിഴിഞ്ഞത്തിന്റെ ഗുണഭോക്താവാകാന്‍ വലിയ ശ്രമമാണ് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:
Chief Minister Pinarayi Vijayan clarified that the Adani Group has not approached the Kerala government seeking permission to transfer shares of Vizhinjam Port. The statement came in response to recent reports regarding potential stake changes. The government continues to monitor the mega infrastructure project’s progress.




