Business
TODAY'S GOLD RATE| സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 920 രൂപ കുറഞ്ഞു
ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയായി. പവന് 920 രൂപയാണ് കുറഞ്ഞത്(Today’s Gold Rate). ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപയാണ്.
ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണ വില ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. പവന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,979.41 ഡോളറിലേക്ക് താഴ്ന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഔണ്‍സിന് 3,942.99 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറിയില്‍ നിന്നുള്ള വരുമാനം കൂടിയതും ഇറാന്‍-യുഎസ് സമാധാന കരാര്‍ സംബന്ധിച്ച ആശങ്കകളുമാണ് സ്വര്‍ണവിലയിടിക്കുന്ന പ്രധാനഘടകം.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, വിപണിയിലെ ഈ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ gold price analysis നടത്തുന്നത് നന്നായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വേളയിൽ ഒരു അവസാന മാർഗ്ഗമെന്ന നിലയിൽ മാത്രമായിരിക്കണം gold loan സംവിധാനങ്ങളെ ആശ്രയിക്കേണ്ടത്. അടിയന്തിര ഘട്ടങ്ങളിൽ പണത്തിന് ആവശ്യമുണ്ടാകുമ്പോൾ ഇന്ന് വിപണിയിലുള്ള today gold rate പരിശോധിച്ച ശേഷം മാത്രം loan against gold പ്ലാനുകളെക്കുറിച്ച് ചിന്തിക്കുക. നിലവിലെ gold price today അനുസരിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കുകൾ കൃത്യമായി വിശകലനം ചെയ്തതിന് ശേഷം മാത്രം താല്പര്യമുള്ളവർ gold loan apply ചെയ്യാൻ മുൻകൈ എടുക്കുക. വരും ദിവസങ്ങളിലെ gold rate വ്യതിയാനങ്ങൾ കൂടി മനസ്സിലാക്കി സാമ്പത്തിക ആസൂത്രണം നടത്താൻ മറക്കരുത്.
Content Highlights:
Gold price in Kerala recorded a massive drop today with a decrease of 115 rupees per gram and 920 rupees per pavan. One pavan of 22 karat gold is now priced at 1,03,240 rupees in the local market. International spot gold rates and US gold futures also fell due to rising US treasury yields.



