Connect with us

National

നാല് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചു

21 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു

Published

|

Last Updated

ചണ്ഡീഗഡ് |  ഹരിയാനയിലെ അംബാലയില്‍ കുഴല്‍ക്കിണറ്റില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു. ധനിയോറ സ്വദേശി നിര്‍വൈര്‍ സിംഗ് ആണ് മരിച്ചത്. 21 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് നിര്‍വൈര്‍ 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണത്. അച്ഛന്‍ മഞ്ജിത്തിനൊപ്പം മുത്തച്ഛന്‍ കര്‍ണൈല്‍ സിംഗിന് പ്രഭാതഭക്ഷണം എത്തിക്കാന്‍ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലില്‍ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴല്‍ക്കിണറ്റിലേക്ക് മണ്ണിടാന്‍ ശ്രമിക്കവേ വഴുതി വീഴുകയായിരുന്നു.

21 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുലര്‍ച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A four-year-old boy named Nirvair Singh died after falling into a 220-foot-deep borewell in Ambala, Haryana. The tragic accident occurred on Tuesday morning while he was playing in his family’s field. He was pulled out after a 21-hour rescue operation but was declared dead at the hospital.

 

 

Latest