Connect with us

Kerala

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

പരുക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഏകദേശം ആറു കിലോമീറ്റര്‍ ചുമന്നാണ് വനത്തിന് പുറത്തേക്കെത്തിച്ചത്.

Published

|

Last Updated

തൊടുപുഴ|കേരള – തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്. പെരിയാര്‍ കടുവ സങ്കേതത്തിലെ സുന്ദരമല സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ സതീഷ് രാജിനാണ് പരുക്കേറ്റത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട് വനമേഖലയില്‍ ഡ്യൂട്ടിക്കിടെയായിരുന്നു  ആക്രമണം.

വനത്തിനുള്ളില്‍ ദുര്‍ഘട പ്രദേശമായതിനാല്‍ വാഹനമെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ പരുക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഏകദേശം ആറു കിലോമീറ്റര്‍ ചുമന്നാണ് വനത്തിന് പുറത്തേക്കെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. സംഭവത്തെ തുടര്‍ന്ന് വനമേഖലയില്‍ ജാഗ്രത ശക്തമാക്കി.

Content Highlights:
A section forest officer named Satheesh Raj was injured in a wild elephant attack at Periyar Tiger Reserve near the Kerala-Tamil Nadu border. Due to the difficult terrain inside the forest, his colleagues had to carry him for six kilometers to reach emergency medical help. Safety alerts have been issued.

 

Latest