Connect with us

Kerala

എസ് ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ഇന്ന് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് വിലക്ക് നീക്കിയത്.

Published

|

Last Updated

തിരുവനന്തപുരം| മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ശ്രീശാന്തിനെ വിലക്കിയിരുന്നത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പിച്ചിരുന്നു.

ഇന്ന് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് വിലക്ക് നീക്കിയത്. ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. അതേസമയം, ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നല്‍കി.

അസോസിയേഷന്‍ വിലക്ക് പിന്‍വലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3ല്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹഉടമയായി തുടരാന്‍ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെ സി എല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് മുമ്പായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Content Highlights:
The Kerala Cricket Association has decided to lift the three-year ban imposed on former international cricketer S Sreesanth. The decision was taken at a KCA Special General Body meeting after Sreesanth tendered an unconditional apology for his defamatory remarks against the association. This move allows him to continue as the co-owner of the Aries Kollam Sailors team in KCL Season 3.

 

Latest