Connect with us

Kerala

ട്രാക്കിൽ കാട്ടാന; ട്രെയിനിന് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ട്രാക്കില്‍നിന്ന് മരക്കൊമ്പുകള്‍ ഭക്ഷണമാക്കുകയായിരുന്നു ആന.

Published

|

Last Updated

തെന്മല| കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന.  ഇന്നലെ പുലര്‍ച്ചെ പുനലൂര്‍ ഭാഗത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന പാലരുവി എക്‌സ്പ്രസിന് മുന്നിലാണ് കാട്ടാന എത്തിയത്. ഒറ്റക്കല്‍ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിന്‍ചാല്‍ ഭാഗത്ത് സംഭവം. ട്രെയിനിന് വേഗത കുറവായിരുന്നതും  ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തിയത് കൊണ്ടും വന്‍ ദുരന്തം ഒഴിവായി.

ട്രാക്കില്‍നിന്ന് മരക്കൊമ്പുകള്‍ ഭക്ഷണമാക്കുകയായിരുന്നു ആന. ട്രെയിന്‍ വരുന്നത് കണ്ടിട്ടും ട്രാക്കില്‍നിന്ന് ആന മാറിയില്ല. പിന്നീട് ലോക്കോ പൈലറ്റ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതോടെ ആന വനത്തിലേക്ക് മടങ്ങി.

Also Readകാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക് ഇതിനുശേഷം തെന്മല റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശങ്കവേണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Content Highlights:
A major train disaster was averted on the Kollam-Sengottai route as the Palaruvi Express loco pilot spotted a wild elephant on the track and braked in time. The incident happened between Ottakkal and Edamon stations. The elephant returned to the forest after the pilot repeatedly honked.

---- facebook comment plugin here -----

Latest