Connect with us

International

ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനം ലാഹോറിന്

സ്വിസ് എയര്‍ ട്രാക്കിങ് ഇന്‍ഡക്‌സാണ് ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനം പാകിസ്ഥാനിലെ ലാഹോറിന്. രണ്ടാം സ്ഥാനം മുംബൈയ്ക്ക്. സ്വിസ് എയര്‍ ട്രാക്കിങ് ഇന്‍ഡക്‌സാണ് ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ജനുവരി 29 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള മലിനീകരണ കണക്കനുസരിച്ചാണ് ലാഹോര്‍ ഒന്നാമതായത്.

വായുമലിനീകരണത്തില്‍ നേരത്തേ ഡല്‍ഹിയായിരുന്നു രാജ്യത്ത് ഒന്നാമത്. ഇപ്പോള്‍ ഡല്‍ഹിയെ മറികടന്ന് മുംബൈ രാജ്യത്ത് ഒന്നാമതായി. മുംബൈയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മലിനീകരണം രൂക്ഷമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.