Connect with us

Kuwait

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാർ ലഹരിമുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന നിയമം വേണമെന്ന് കുവൈത്ത് എം പി

വധൂവരന്മാർ വിവാഹ രജിസ്ട്രേഷന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം വഴി മയക്കുമരുന്ന് പരിശോധനക്ക് വിധേയരാകണം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാർ ലഹരി മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് പാർലിമെന്റ് അംഗം സഅദ് അൽ ഖൻഫൂർ നിർദേശം സമർപ്പിച്ചു. 2008ലെ വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ  ആർട്ടിക്കിൾ ഒന്നിന്റെ ആദ്യ ഖണ്ഡികയുടെ വാചകം ഭേദഗതി ചെയ്യണമെന്നാണ് നിർദേശം.

ഇതുപ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വധൂവരന്മാർ വിവാഹ രജിസ്ട്രേഷന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം വഴി മയക്കുമരുന്ന് പരിശോധനക്ക് വിധേയരാകണം. വിവാഹ രജിസ്റ്റട്രേഷന് ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന മയക്കുമരുന്ന് വിമുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും നിർദേശത്തിലുണ്ട്. ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസമായി പരിമിതിപ്പെടുത്താനും അദ്ദേഹം നിർദേശം മുന്നോട്ടുവെച്ചു.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest